gnn24x7

കൊവിഡ് വ്യാപനം ഏറെ ഉലച്ച മഹാരാഷ്ട്രയ്ക്ക് വീണ്ടും കരുതലിന്റെ കൈകളുമായി സച്ചിന്‍

0
307
gnn24x7

മുംബൈ: കൊവിഡ് വ്യാപനം ഏറെ ഉലച്ച മഹാരാഷ്ട്രയ്ക്ക് വീണ്ടും കരുതലിന്റെ കൈകളുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബൃഹന്‍മുംബൈ കോര്‍പറേഷന്‍ പരിധിയിലുള്ള പാവപ്പെട്ട നാലായിരം പേര്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുകയാണ് താരം. യൂത്ത് ഫൗണ്ടേഷനിലൂടെയാണ് സച്ചിന്‍ സഹായമെത്തിച്ചത്.

സച്ചിന്‍ പണം കൈമാറിയ വിവരം ഫൗണ്ടേഷന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സച്ചിന് നന്ദിയറിയിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെ ഫൗണ്ടേഷന് അഭിനന്ദവും ആശംസയും പറഞ്ഞ് സച്ചിനും ട്വീറ്റ് ചെയ്തു.

ഏപ്രിലില്‍ സച്ചിന്‍ മുംബൈയിലെ ശിവജി നഗര്‍, ഗൊവാണ്ടി എന്നിവിടങ്ങളിലെ പാവപ്പെട്ട 5000 കുടുംബങ്ങള്‍ക്ക് റേഷന്‍ വിതരണം ചെയ്തിരുന്നു. അതിന് മുമ്പ് പി.എം കെയറിലേക്കും സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപയും താരം സംഭാവന നല്‍കിയിരുന്നു.

gnn24x7