gnn24x7

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു

0
281
gnn24x7

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് ബാധിക്കുന്ന മഹാരാഷ്ട്രയിലെ രണ്ടാമത്തെ മന്ത്രിയാണ് അശോക്‌ ചവാന്‍,കഴിഞ്ഞ ദിവസമാണ് അശോക്‌ ചവാന് കോവിഡ് പരിശോധന നടത്തിയത്.

കോവിഡ് സ്ഥിരീകരിച്ചതോടെ ചവാനെ മുംബെയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ചവാന്റെ വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇയാളില്‍ നിന്നാകാം ചവാന് രോഗം ബാധിച്ചതെന്ന് കരുതുന്നു.

ഭവന മന്ത്രി ജിതേന്ദ്ര അവാഡിന് നേരത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

അതേസമയം മഹാരാഷ്ട്രയില്‍  50,231 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബയില്‍ മാത്രം രോഗികളുടെ എണ്ണം 30,000 കടന്നു, ആകെ 1635 പേര്‍ സംസ്ഥാനത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. 14600 പേര്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്.

gnn24x7