gnn24x7

മലയാളി സാമൂഹികപ്രവർത്തകൻ സൗദിയിൽ ന്യൂമോണിയ ബാധിച്ചു മരിച്ചു

0
403
gnn24x7

റിയാദ്: മലയാളി സാമൂഹികപ്രവർത്തകൻ സൗദിയിൽ ന്യൂമോണിയ ബാധിച്ചു മരിച്ചു. മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുൽ ലത്തീഫ് പൂളഞ്ചേരി (41) ആണ്​ മരിച്ചത്​. ന്യൂമോണിയ ബാധിതനായി കുറച്ച്‌ ദിവസങ്ങളായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കിഴക്കന്‍ പ്രവിശ്യയിലെ കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നയാളാണ് അബ്ദുൽ ലത്തീഫ്. 12 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം കെ.എം.സി.സി മഞ്ചേരി മണ്ഡലം ജനറല്‍ സെക്രട്ടറി, ദല്ല യൂണിറ്റ് ഭാരവാഹി, മലപ്പുറം ജില്ല കെ.എം.സി.സി ഹെല്‍പ്പ് ഡെസ്ക് കോഓഡിനേറ്റര്‍ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

പിതാവ്: അബ്​ദുല്ലക്കുട്ടി പൂവഞ്ചേരി. മാതാവ്: ഹലീമ. ഭാര്യ: ഷഹനാസ്. മക്കൾ: ഇർഷാദ്, റിൻഷാദ്. സഹോദരങ്ങൾ- മുജീബ്, ബുഷ് റാബി, റിഫാഅത്ത്.

gnn24x7