gnn24x7

അതിര്‍ത്തിയിലെ സംഘര്‍ഷം; ഇന്ത്യയുടേയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി

0
331
gnn24x7

ന്യൂഡല്‍ഹി: ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യയുടേയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി.

ഇരുവരും ടെലെഫോണ്‍ സംഭാഷണത്തില്‍ അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ സൈനികര്‍ക്ക് നേരെനടന്ന ക്രൂരമായ ആക്രമണങ്ങള്‍ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ ചൈനീസ്‌ വിദേശകാര്യമന്ത്രി വാങ് യിയുടെ ശ്രദ്ധയില്‍പെടുത്തി.

അതിര്‍ത്തിയില്‍ എത്രയും വേഗം സൈനികരുടെ പിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ധാരണയായി എന്നാണ് വിവരം.

എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.

ചൈന നേരത്തെ തന്നെ ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു.

അതിന് പിന്നാലെയാണ് ഇരു വിദേശകാര്യമന്ത്രിമാരും തമ്മില്‍ ചര്‍ച്ച നടന്നത്.

അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഉത്തരവാദികളായവരെ ശിക്ഷിക്കണം എന്നും മുന്‍ നിര സൈനികരെ നിയന്ത്രിക്കണം എന്നും ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയോട് ആവശ്യപെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ചൈനയുടെ സൈനികരെ പ്രകോപിക്കുകയും ആക്രമിക്കുകയും ചെയ്തതാണ് ഏറ്റുമുട്ടലിന് കാരണമെന്ന നിലപാടിലാണ് ചൈന.

gnn24x7