gnn24x7

ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്

0
290
gnn24x7

ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. സിനിമാ മേഖലയുള്ള മേക്ക് അപ്പ് ആര്‍ട്ടിസ്റ്റിനെ ഉടന്‍ ചോദ്യം ചെയ്യാന്‍ നീക്കം നടക്കുകയാണ്. ഷംനയെ തട്ടിപ്പ് സംഘത്തിന് പരിചപ്പെടുത്തിയത് ഈ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റാണ്. ഷംനയുടെ നമ്പര്‍ കൈമാറിയതും ഇയാളാണെന്നാണ് സൂചന.

വര്‍ഷങ്ങളായി സിനിമാ മേഖലയിലുള്ള ഈ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പോയിട്ടുണ്ട്. കേസില്‍ മുഖ്യപ്രതി ഷെരീഫിന്റെ സുഹൃത്തായ യുവതിക്കും പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. യുവതിയുടെ അറസ്റ്റ് ഇന്നുണ്ടാവുമെന്നാണ് സൂചന.

കേസിലെ പ്രതികളെ ഇന്നലെ ഡി.സി.പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. സിനിമാ, മോഡല്‍ മേഖലയിലുള്ളവര്‍ക്ക് പുറമെ ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരും റിസപ്ഷനിസ്റ്റുകളും തട്ടിപ്പിന് ഇരയായിട്ടുണ്ട്.

gnn24x7