gnn24x7

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍

0
645
gnn24x7

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമോ. കോവിഡ് വൈറസ് രാജ്യത്താകമാനം ഏറ്റവും മോശമായ അവസ്ഥയാണ് വിതക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നതെന്നും ക്യൂമോ ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് ട്രംപ് ആദ്യ ദിവസം മുതല്‍ കോവിഡുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങളെ നിരാകരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരെല്ലാം ട്രംപിനെയാണ് അനുസരിക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി റിപ്പബ്ലക്കന്‍മാര്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുകയാണെന്നും ക്യൂമോ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.

ആദ്യദിനം മുതല്‍ ശാസ്ത്രീയ കണ്ടെത്തലുകളെ ഉള്‍പ്പെടെ കോവിഡുമായി ബന്ധപ്പെട്ട വസ്തുതകളെല്ലാം നിരാകരിച്ചുകൊണ്ടാണ് ട്രംപ് ജീവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

gnn24x7