gnn24x7

വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടു വയസുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍

0
456
gnn24x7

പയ്യോളി: വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടു വയസുകാരി വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍. അയനിക്കാട് പി.പി ഷംസീറിന്റെയും അഷ്‌റയുടെയും മകള്‍ ആമിന അജ് വയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണത്തിലായിരുന്നു. തെരച്ചിലിനൊടുവിലാണ് വീട്ടില്‍നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടില്‍ കുട്ടിയെ കണ്ടെടുത്തത്.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

gnn24x7