gnn24x7

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 68,898 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
276
gnn24x7

ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 68,898 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 29,05,823 പേര്‍ക്ക് രാജ്യത്ത് രോഗം ബാധിച്ചു.

983 പേരാണ് ഒറ്റദിവസം രോഗം ബാധിച്ച് മരിച്ചത്. 54849 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

2,28,61,688 പേര്‍ക്കാണ് ലോകത്ത് ആകെ രോഗം ബാധിച്ചത്. 7,97,105 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. 57,46,272 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. രണ്ടാമതുള്ള ബ്രസീലില്‍ 35,05,097 പേര്‍ക്ക് രോഗം ബാധിച്ചു.

gnn24x7