gnn24x7

ഐ.പി.എല്‍ 2020; ലക്ഷങ്ങളുടെ വാതുവെപ്പില്‍ ഏര്‍പ്പെട്ട 14 പേർ അറസ്റ്റിൽ

0
503
gnn24x7

ജയ്പൂര്‍: ഐ.പി.എല്‍ മത്സരവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ വാതുവെപ്പില്‍ ഏര്‍പ്പെട്ട 14 പേർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നും ജയ്പൂരിൽ നിന്നുമുള്ള 14 പേരാണ് പിടിയിലായത്. പ്രാദേശിക പൊലീസും എടിഎസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ ഐഡന്റിറ്റി മറച്ചുവെച്ച് അന്യ സംസ്ഥാനങ്ങളിലേക്ക് പോയതെങ്ങനെയെന്നും വാതുവെപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്നതെങ്ങനെയെന്നും കണ്ടെത്തിയിരുന്നെന്നും എ.ഡി.ജി.പി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് റെയ്ഡ് നടന്നതെന്നും പ്രതികള്‍ പിടിയിലായതെന്നും അദ്ദേഹം പറഞ്ഞു.

അശോക് കുമാര്‍ ചലാനി, ഗണേഷ് മാല്‍ ചലാനി, പങ്കജ് സെതിയ, സുരേന്ദ്ര ചലാനി, മനോജ് പാസ്വാന്‍, ശാന്തി ലാല്‍ ബെയ്ദ്, ഭൈറാരം പുരോഹിത്, ദേവേന്ദ്ര കോത്താരി, രാജേന്ദ്ര, ഉജ്വാല്‍ ഖല്‍സേവ ഗിരീഷ് ചന്ദ് ഗെലോട്ട് എന്നിവരാണ് പിടിയിലായത്.

gnn24x7