gnn24x7

സ്വർണക്കടത്ത് കേസ്; ഇ ഡി ക്കെതിരെ കോടതിയെ സമീപിച്ച് എം ശിവശങ്കർ

0
468
gnn24x7

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇ ഡി ക്കെതിരെ കോടതിയെ സമീപിച്ചു. തനിക്ക് നേതാക്കളുടെ പേര് പറയാൻ എൻഫോഴ്സ്മെന്റിൽ നിന്നും സമ്മർദ്ദമുണ്ടെന്ന ആരോപണവുമായാണ് എം ശിവശങ്കർ കോടതിയെ സമീപിച്ചിരിക്കുന്നത്.

എൻഫോഴ്‌സ്‌മെന്റിന്റെ സമ്മർദ്ദം താൻ പാലിക്കാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ശിവശങ്കർ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച വിശദീകരണ കുറിപ്പിൽ പറയുന്നു. എനിക്കെതിരെ ചുമത്തിയ കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ശിവശങ്കർ പറയുന്നു.

അതേസമയം, കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

gnn24x7