gnn24x7

തൊഴില്‍ രഹിതനായ മകന്‍ ജോലി ലഭിക്കുന്നതിനായി അച്ഛനെ കഴുത്തറുത്ത് കൊന്നു

0
416
gnn24x7

റാഞ്ചി: ജാര്‍ഖണ്ഡിലെ ബാര്‍ഖാന ജില്ലയിൽ 35 കാരനായ തൊഴില്‍ രഹിതനായ മകന്‍ ജോലി ലഭിക്കുന്നതിനായി അച്ഛനെ കഴുത്തറുത്ത് കൊന്നു. ബർക്കകാനയിലെ സി‌സി‌എല്ലിന്റെ സെൻ‌ട്രൽ വർക്ക്‌ഷോപ്പിൽ ഹെഡ് സെക്യൂരിറ്റി ഗാർഡ് കൃഷ്ണ റാം (55) നെയാണ് വ്യാഴാഴ്ച കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

കമ്പനി നിയമാവലിയില്‍ ആശ്രിതനിയമനവിഭാഗത്തില്‍ ജോലി ലഭിക്കുമെന്നുള്ളത് കൊണ്ട് ഇതുവരെയും ജോലി ഒന്നുംലഭിക്കാതിരുന്ന മകൻ അച്ഛനെ കൊല്ലുകയായിരുന്നു. ബാര്‍ഖാന ജില്ലയിലെ ക്വാര്‍ട്ടേഴ്‌സിനടുത്താണ് കൃഷ്ണ റാമിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്‍ പിടിയിലായത്.

പ്രതി ഉപയോഗിച്ച ചെറിയ കത്തിയും, മൊബൈലും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

gnn24x7