gnn24x7

നിവാര്‍ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും; മത്സ്യബന്ധനത്തിന് പോയ ഒന്‍പത് ബോട്ടുകള്‍ കാണാതായി

0
414
gnn24x7

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിൽ രൂപകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും. അപകടസാധ്യത ഉള്ളതിനാൽ ഇന്ന് തമിഴ്‌നാട്ടില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുച്ചേരിയിലും അവധി പ്രഖ്യാപിക്കുകയും 144 പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നലെ മുതൽ അതിശക്തമായ മഴയാണ് തമിഴ്‌നാട്ടിൽ പെയ്തുകൊണ്ടിരിക്കുന്നത്.

100 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിച്ചുകൊണ്ടിരുന്നതെന്നാണ് റിപ്പോർട്ട്. നിലവില്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. വടക്കന്‍ തമിഴ്നാട്ടില്‍ സ്ഥിതി രൂക്ഷമാകുമെന്നും ഒമ്പത് ജില്ലകളില്‍ സ്ഥിതി ഗുരുതരമാകാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

പുതുച്ചേരിയിൽ കാരയ്ക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഒന്‍പത് ബോട്ടുകള്‍ കാണാതായി. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവരെ കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ ആരംഭിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

gnn24x7