gnn24x7

രാജ്‌കോട്ടിലെ ആശുപത്രിയിലെ ഐസിയുവില്‍ തീപിടുത്തം; ആറ് കോവിഡ് രോഗികൾ മരിച്ചു

0
294
gnn24x7

രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തിൽ ആറ് കോവിഡ് രോഗികൾ മരിച്ചു. ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ നിരവധി രോഗികൾക്ക് പരുക്കേറ്റിട്ടുണ്ട്. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിൽ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്.

തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

gnn24x7