gnn24x7

കൊച്ചി മാളില്‍ നടിയെ അപമാനിച്ച പ്രതികളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവനടി

0
360
gnn24x7

കൊച്ചി: കഴിഞ്ഞ ദിവസം ലുലുമാളില്‍ രണ്ട് യുവാക്കള്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ നടി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് സ്വയമേധയാ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ യുവാക്കളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് സോഷ്യല്‍ മീഡിയയിലൂടെ പൊതുജനങ്ങളിലേക്ക് പുറത്തു വിട്ടു. തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വദേശികളായ രണ്ട് യുവാക്കളാണ് ഇതിന് പിന്നിലെത്ത് വിവരം ലഭ്യമായി.

തുടര്‍ന്ന് പ്രതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി മാപ്പപേഷക്ഷിച്ചു. തങ്ങള്‍ക്ക് അറിയാതെ സംഭവിച്ചതു പോയതെന്നാണ് അവരുടെ വാദഗതി. ഇതിനിടെ പ്രതികള്‍ക്ക് വേണ്ടി അഡ്വക്കറ്റ് ഹൈക്കോടതിയില്‍ ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. പെരിന്തല്‍മണ്ണ സ്വദേശികളായ ആദിലും ഇര്‍ഷാദുമാണ് പ്രതികള്‍. മാധ്യമങ്ങളിലൂടെ വിവരം പുറത്തു വന്നതോടെ രണ്ടുപേര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നാണ് അവര്‍ പറയുന്നത്. തങ്ങള്‍ അത്രവലിയ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും പ്രതികള്‍ പറയുന്നു.

എന്നാല്‍ വൈകുന്നേരം കളമശേരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയ യുവാക്കളെ പോലീസ് കുസാറ്റ് പരിസരത്തുവച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരില്‍ ഇപ്പോള്‍ കേസ് എടുത്തിട്ടില്ല. നടി ഇവരെ തിരിച്ചറിഞ്ഞതിന് ശേഷം മാത്രമായിരിക്കും അവരുടെ പേരില്‍ കേസ് എടുക്കുകയുള്ളൂ എന്നും ശേഷം അവരെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വെളിപ്പെടുത്തി.

gnn24x7