gnn24x7

തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഫിലിം ചേമ്പര്‍

0
388
gnn24x7

കൊച്ചി: കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജനുവരി 5 മുതല്‍ തിയറ്ററുകള്‍ തുറക്കാമെന്ന് അനുമതി നല്‍കിയെങ്കിലും ഉടനെ തീയറ്ററുകള്‍ തുറക്കുകയില്ലെന്ന് ഫിലിം ചേബര്‍ വ്യക്തമാക്കി. ഒന്നിടവിട്ട്, വെറും അമ്പതു ശതമാനം ആളുകളെ മാത്രം തിയറ്ററില്‍ കയറ്റിയുള്ള സിനിമ പ്രദര്‍ശനം തിയര്‍ ഉടമകള്‍ക്ക് പോലും നഷ്ടമാണെന്നിരിക്കേ പ്രദര്‍ശിപ്പിക്കുന്ന പ്രൊഡ്യൂസര്‍ക്കും ഡിസ്ട്രിബ്യൂട്ടര്‍ക്കും വന്‍ നഷ്ടമാവുമെന്നാണ് കണക്കുകൂട്ടലുകള്‍.

എന്നാല്‍ സര്‍ക്കാര്‍ കാര്യമായ നികുതി ഇളവുകള്‍ നല്‍കിയാല്‍ മാത്രമെ എന്തെങ്കിലും ഇതെക്കുറിച്ച് ചിന്തിക്കുവാനാവുകയുള്ളൂ എന്നും ചേംബര്‍ വ്യക്തമാക്കി. എന്നാല്‍ കോവിഡിന് മുന്‍പു തന്നെ നികുതി ഇളവിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതില്‍ ഒരു തീരുമാനമാവാതെ ഇനി തിയറ്ററുകള്‍ തുറക്കുകയില്ലെന്നും ആദ്യം തിയറ്റര്‍ തുറക്കുന്നതിനെ അനുകൂലിച്ച തിയറ്റര്‍ ഉടമകളുടെ സംഘടന പിന്നിട് ഫിലിം ചേംബറുമായി സഹകരിക്കുകയായിരുന്നു.

gnn24x7