gnn24x7

ശിവകാശിയിലെ പടക്കം ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരണം 19 ആയി

0
332
gnn24x7

തമിഴ്‌നാട്ടിലെ വിരുദു നഗറിലെ പടക്കം ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരണം 19 ആയി. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. റിപ്പോർട്ടുകൾ പ്രകാരം 26 ലധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു ശിവകാസി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പത്ത് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. പരിക്കേറ്റവരുടെ ഗുരുതരാവസ്ഥ കാരണം മരണസംഖ്യ പലമടങ്ങ് ഉയരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ശിവകാശിയിലെ സാത്തൂരിലെ പടക്ക ഫാക്ടറിയിൽ തീപടിച്ചത്. പടക്കനിർമ്മാണ ശാലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെ ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു.

അതിനിടെ ശിവകാശിയിലെ മറ്റൊരു പടക്കനിര്‍മാണശാലയില്‍ ഇന്ന് നടന്ന പൊട്ടിത്തെറിയില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

gnn24x7