gnn24x7

ജസ്‌ന മരിയ ജെയിംസ് തിരോധാന കേസ് ഇനി സി.ബി.ഐഅന്വേഷിക്കും

0
351
gnn24x7

കൊച്ചി: ജസ്‌ന മരിയ ജെയിംസ് തിരോധാന കേസ് ഇനി സി.ബി.ഐഅന്വേഷിക്കും. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. കേസ് ഏറ്റെടുക്കാമെന്ന് സി ബി ഐ ഹൈക്കോടതിയെ അറിയിചതിന് പിന്നാലെ കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സി.ബി.ഐക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കേസന്വേഷണത്തിനായി വാഹന സൗകര്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. ജസ്‌ന തിരോധാനക്കേസില്‍ എല്ലാ ഇടപെടലും നടത്തിയെന്നും മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് വിദ്യാര്‍ത്ഥിയായ ജസ്‌നയെ കാണാതാകുന്നത്.

ഇപ്പോൾ ജസ്‌നയുടെ സഹോദരൻ ജെയ്സ് ജോണ്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത് എന്നിവരാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്.

gnn24x7