gnn24x7

പാലാ നഗരസഭയില്‍ സിപിഎം – കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിൽ കൈയാങ്കളി

0
359
gnn24x7

പാലാ നഗരസഭയില്‍ സിപിഎം – കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിൽ കൈയാങ്കളി. അഡ്വ.ബിനു പുളിക്കകണ്ടത്തിനും ബൈജു കൊല്ലംപറമ്പിലിനും മര്‍ദ്ദനമേറ്റു. പാലാ നഗരസഭയില്‍ നിലവിൽ ഭരണത്തിലുള്ളത് കേരള കോണ്‍ഗ്രസ് എം (ജോസ് പക്ഷം) -സിപിഎം ഉള്‍പ്പെട്ട ഇടതുമുന്നണിയാണ്. ഭരണത്തിലേറിയത് മുതല്‍ ഇരുകക്ഷികളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടർന്ന് സംഘർഷത്തിലേക്കെത്തുകയായിരുന്നു. ശക്തമായ മത്സരമാണ് പാലാ മണ്ഡലത്തില്‍ നടക്കുന്നത്. പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയായുമാണ് മത്സരിക്കുന്നത്. .

gnn24x7