gnn24x7

രാജ്യത്ത് കൊവിഡ് കേസുകളില്‍ വൻ വര്‍ദ്ധനവ്; 24 മണിക്കൂറിനിടെ 4,12,262 പുതിയ കൊവിഡ് കേസുകൾ

0
277
gnn24x7

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വൻ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3,980 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.06 കോടിയായി ഉയർന്നിട്ടുണ്ട്. കൂടാതെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 2,30,168 ആയി ഉയർന്നിരിക്കുകയാണ്.

മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം മേയ് മധ്യത്തോടെ കേസുകള്‍ വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ബുധനാഴ്ച 41,953 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കേസാണിത്.

gnn24x7