gnn24x7

ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍

0
619
gnn24x7

തിരുവനന്തപുരം: വാക്‌സിന്‍ കമ്പനികളില്‍ നിന്നും ഒരു കോടി ഡോസ് കൊവിഡ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രം നിശ്ചയിക്കുന്ന പരിധിയില്‍ നിന്നു മാത്രമേ വാക്‌സിന്‍ നല്‍കാനാകൂ എന്നും ഇത്രയധികം വാക്സിന്‍ നല്‍കാനാകില്ലെന്നും കമ്പനികള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതെന്ന് സർക്കാർ വ്യക്തമാക്കി.

വാക്സിന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടു ഹൈക്കോടതിയിൽ വിവിധ ഹർജികൾ വന്നിരുന്നു. ഹരജികള്‍ വീണ്ടും പരിഗണിക്കവെയാണ് ഓര്‍ഡര്‍ റദ്ദാക്കിയ കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

gnn24x7