gnn24x7

യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവം: സുഹൃത്തുക്കൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്

0
301
gnn24x7

പാലക്കാട്: വടക്കാഞ്ചേരി സ്വദേശി കോളിങ്സ് ജേക്കബ് (32)  കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ കുമരനെല്ലൂര്‍ ഒന്നാംകല്ല് സ്വദേശി വല്ലത്തുകാരന്‍ വീട്ടില്‍ ജീന്‍സ് (29), കാഞ്ഞിരക്കോട് പുതിയാരംപറമ്ബത്ത് വീട്ടില്‍ സനല്‍ (29) എന്നിവർ അറസ്റ്റിലായി.
മേയ് 29ന് രാത്രിയാണ് വടക്കാഞ്ചേരി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപം  പാതയോരത്ത് കോളിങ്സിനെ ദുരൂഹസാഹചര്യത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

തലക്ക് ഗുരുതര പരിക്കുള്ളതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുഹൃത്തുക്കളായ പ്രതികളും ഇയാളും തലേദിവസം സമീപത്തെ വാടകമുറിയില്‍ ഒത്തുകൂടിയിരുന്നതായി  പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയില്‍ എപ്പോഴോ മദ്യലഹരിയിലായ യുവാവ് താഴെ വീണിരിക്കാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അറസ്റ്റിലായവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

gnn24x7