മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍: കേന്ദ്ര ആരോഗ്യ മന്ത്രാലയം

0
29

ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജനവരി 16നാണ് രാജ്യത്ത് വ്യാപകമായ ഘട്ടം ഘട്ടമായുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്.

രാജ്യവ്യാപക വാക്‌സിനേഷന്‍ പദ്ധതിയില്‍ ഇതുവരെ 26,55,19,251 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും പാഴായപ്പോയതുള്‍പ്പെടെ 25,10,417 ഡോസ് വാക്‌സിന്‍ ഉപയോഗിച്ചതായും കേന്ദ്രം വിശദമാക്കി. നിലവില്‍ സംസ്ഥാനങ്ങളുടെ പക്കല്‍ കേന്ദ്രം സൗജന്യമായി നല്‍കിയ 2.18 കോടി ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here