gnn24x7

കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം

0
359
gnn24x7

കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന് ബ്രസീലിന് തകർപ്പൻ ജയം. തുടര്‍ച്ചയായ ഒമ്പതാം ജയമാണ് ബ്രസീല്‍ ഇതിലൂടെ നേടിയിരിക്കുന്നത്. ബ്രസീലിനായി അലക്‌സ് സാന്‍ഡ്രോ, നെയ്മര്‍, റിച്ചാര്‍ലിസണ്‍, റിബൈറോ എന്നിവരാണ് ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ പന്ത്രണ്ടാം മിനിട്ടില്‍ അലക്‌സ് സാന്‍ഡ്രോയിലൂടെ ബ്രസീല്‍ ആദ്യ ഗോള്‍ നേടി. നേരത്തെ ഗ്രൂപ്പ് എയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ വെനിസ്വേലയെ മൂന്ന് ഗോളുകൾക്ക് ബ്രസീൽ തോൽപ്പിച്ചിരുന്നു.

gnn24x7