gnn24x7

നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തില്‍ രേഷ്മയുടെ ‘ ഫേസ്ബുക്ക് കാമുകനെ’ പൊലീസ് കണ്ടെത്തി

0
833
gnn24x7

കൊല്ലം: നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തില്‍ രേഷ്മയുടെ ‘ ഫേസ്ബുക്ക് കാമുകനെ’ പൊലീസ് കണ്ടെത്തി. മരിച്ച ആര്യയും ഗ്രീഷ്മയുമാണ് രേഷ്മയോട് ഫേസ്ബുക്കിലൂടെ ‘അനന്ദു’ എന്ന വ്യാജ ഐഡിയില്‍ ചാറ്റ് ചെയ്തിരുന്നത്.

ചാറ്റിങ്ങിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു ശ്രമം. രേഷ്മയെ പറ്റിക്കുന്ന വിവരം ഗ്രീഷ്മ തന്റെ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. സുഹൃത്തിന്റെ രഹസ്യമൊഴിൽ നിന്നാണ് ഫേസ്ബുക്ക് കാമുകനെ കണ്ടെത്താൻ സഹായകമായത്.

നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്ത കേസിൽ ജൂണ്‍ 22 നാണ് രേഷ്മ പിടിയിലാവുന്നത്. ഇതേ തുടർന്ന് ആര്യയെയും ഗ്രീഷ്മയെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.

gnn24x7