gnn24x7

‘കോവിഡ് കാലത്ത് മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല’; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

0
295
gnn24x7

കൊച്ചി: മദ്യശാലകള്‍ക്ക് മുന്നിലെ നിലവിലെ തിരക്ക് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം സര്‍ക്കാർ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കോവിഡ് സമയത്ത് മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയുടെ നടപടി. എക്‌സൈസ് കമ്മിഷണറോട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നിലവില്‍ കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാണ് നടക്കുന്നതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. കോടതി ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും പരിഗണിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ പാലിക്കുന്നില്ലെന്ന കാര്യം ശരിവെയ്ക്കുകയും ചെയ്തു.

gnn24x7