gnn24x7

തൃശൂർ മെഡിക്കൽ കോളേജിൽ അറുപതു വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

0
331
gnn24x7

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളേജിൽ അറുപതു വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. എം ബി ബി എസ്, പി ജി ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച വിദ്യാർത്ഥികളിൽ ഭൂരുഭാഗം പേരും വാക്സിൻ സ്വീകരിച്ചവരാണ്.

അമ്പത് എം ബി ബി എസ് വിദ്യാർത്ഥികൾക്കും പത്ത് പി ജി വിദ്യാർത്ഥികൾക്കും ആണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ആശുപത്രി വളപ്പിലെ ഇന്ത്യന്‍ കോഫീ ഹൗസിലെ 13 ജീവനക്കാര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

gnn24x7