gnn24x7

ആറാംക്ലാസുകാരി തൂങ്ങി മരിച്ച നിലയിൽ; ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് കുടുംബം

0
871
gnn24x7

തൊടുപുഴ: മണക്കാട് ആറാംക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർ‍ക്കത്തിനെ തുടർന്നു കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് കുടുംബം പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

വീട്ടിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.

gnn24x7