gnn24x7

മകൻ അമ്മയെയും അച്ഛനെയും കമ്പിപ്പാരകൊണ്ട് അടിച്ചു; അച്ഛന് പിന്നാലെ അമ്മയും മരിച്ചു

0
780
gnn24x7

തൃശൂർ അവിണിശ്ശേരി ഏഴുകമ്പനിക്ക് സമീപം മദ്യലഹരിയിൽ മകൻ അമ്മയെയും അച്ഛനെയും കമ്പിപ്പാരകൊണ്ട് അടിച്ച സംഭവത്തിൽ അച്ഛന് പിന്നാലെ അമ്മയും മരിച്ചു. മകൻ പ്രദീപ് ആണ് 70 വയസ്സ് പ്രായമുള്ള മാതാപിതാക്കളെ അടിച്ചു കൊലപ്പെടുത്തിയത്. പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. തുടർന്ന് ഗുരുതര പരിക്കേറ്റ രാമകൃഷ്ണന്‍ രാത്രിയോടെ തന്നെ മരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് തങ്കമണി മരിച്ചത്. സ്വത്തു തർക്കമാണ് ആക്രമണത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

gnn24x7