gnn24x7

തെക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ ശക്തമായ ഭൂചലനം

0
500
gnn24x7

ചൊവ്വാഴ്ച രാത്രി തെക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ അകാപുൽകോ ബീച്ച് റിസോർട്ടിന് സമീപം ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഗുറേറോ സംസ്ഥാനത്തെ അകപുൽകോയിൽ നിന്ന് 11 മൈൽ (17.7 കിലോമീറ്റർ) വടക്കുകിഴക്കായി 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നഗരത്തിന് ചുറ്റുമുള്ള കുന്നിൻചെരിവുകൾ ഇളക്കി, മരങ്ങൾ കടപുഴകി വീണു, റോഡുകളിലേക്ക് വലിയ പാറകൾ വന്ന് പതിച്ചു.

ഭൂകമ്പത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രെസ് മാനുവൽ ലോപ്പസ് ഒബ്രാഡോർ പറഞ്ഞു, ഭൂചലനത്തെ തുടർന്ന് പല സംസ്ഥാനങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു എന്ന് അധികൃതർ വ്യക്തമാക്കി.

gnn24x7