gnn24x7

യുക്രെയ്ൻ സൈനികർ ഡോണെറ്റ്സ്‌കിൽ നടത്തിയ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു

0
677
gnn24x7

മോസ്‌കോ: യുക്രെയ്ൻ സൈനികർ ഡോണെറ്റ്സ്‌കിൽ നടത്തിയ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. അപ്രതീക്ഷിതമായ ആക്രമണത്തിൽ നഗരത്തിന്റെ കേന്ദ്രഭാഗത്ത് യുക്രെയ്ന്റെ ടോച്ക മിസൈൽ പതിക്കുകയായിരുന്നു. റഷ്യൻ അനുകൂലികളായ വിഘടനവാദികളുടെ തലസ്ഥാനമാണ് ഡോണെറ്റ്സ്‌ക്.

നഗരത്തിലെ ബസ് സ്റ്റോപ്പിന് അരികിലും എടിഎം കൗണ്ടറിനു സമീപവുമുള്ള ആളുകളാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള നാലാംഘട്ട ചർച്ച ചേരാനിരിക്കവെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ വിഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, സൈനികനടപടി തുടരുമെന്നും യുക്രെയ്ന്‍ പോരാട്ടം നിര്‍ത്തിയാൽ മാത്രമേ യുദ്ധത്തിൽനിന്നു പിന്‍മാറൂവെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു.

gnn24x7