gnn24x7

കാപ്പിറ്റോൾ കലാപം; ഡോണൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താനൊരുങ്ങി അന്വേഷണ സമിതി

0
182
gnn24x7

ന്യൂയോർക്ക് : കാപ്പിറ്റോൾ കലാപങ്ങളുടെ പേരിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താനൊരുങ്ങി അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ, രാജ്യത്തെ വഞ്ചിക്കാൻ ശ്രമം എന്നീ മൂന്നു കുറ്റങ്ങൾ ചുമത്താനാണ് ആലോചന. അന്തിമ റിപ്പോർട്ടിന് മുന്നോടിയായുള്ള സമിതിയുടെ അന്തിമ യോഗം തിങ്കളാഴ്ച ചേരും. അടുത്ത ബുധനാഴ്ചയോടെ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും. ജോ ബൈഡൻ പ്രസിഡന്റാവുന്നത് തടയാൻ 2021  ജനുവരി ആറാം തീയതിയാണ് കലാപകാരികൾ കാപ്പിറ്റോൾ ബിൽഡിങ്ങിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയത്.


GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here