gnn24x7

ചൈനക്കെതിരെ ലോകമെമ്പാടുമുളള പൗരന്മാര്‍ ഒസ്‌ട്രേലിയന്‍ വൈന്‍ വാങ്ങിക്കാന്‍ ലോകത്തോട് ആഹ്വാനം ചെയ്തു

0
704
gnn24x7

ലണ്ടന്‍: ഓസ്‌ട്രേലിയയും ചൈനയും തമ്മില്‍ വ്യാപരത്തില്‍ സ്വരചേര്‍ച്ചയില്ലായ്മ സംഭവിക്കുകയും അതിന്റെ ഭാഗമായി ഒസ്‌ട്രേലിയന്‍ വൈനിന് ചൈന ഭീഷണിയും ഉയര്‍ത്തിയ പശ്ചാത്തലം നിലനില്‍ക്കേ ലോകം മുഴുവന്‍ ഒസ്‌ട്രേലിയയ്ക്ക് പിന്നില്‍ അണി നിരക്കുന്നു. ഒസ്‌ട്രേലിയയെ ഭീഷണിപ്പെടുത്തുന്നതിലൂടെ ഈ ലോകത്തെ ഭയപ്പെടുത്താന്‍ പറ്റില്ലെന്ന് ചൈനീസ് പ്രസിഡണ്ട് സിന്‍ ജിന്‍പിംഗിനെ കാണിക്കാന്‍ വേണ്ടി, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഒസ്‌ട്രേലിയന്‍ കുപ്പി വൈന്‍ വാങ്ങി പ്രതികരിക്കാന്‍ ലോകത്തോട് ആഹ്വാനം ചെയ്തു. ഇത് വലിയ ഒരു വാര്‍ത്തയായി മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുവാനും തുടങ്ങി.

ഇത് കൂടാതെ ഒസ്‌ട്രേലിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഡിസംബറിലെ ഉത്സവ കാലത്ത് മുഴുവന്‍ ഒസ്‌ട്രേലിയന്‍ വൈന്‍ വാങ്ങുവാനും കുടിക്കുവാനും ആളുകളെ പ്രേരിപ്പിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള 200 ഓളം എം.പി.മാരും 19 ഓളം രാജ്യ നിയമസഭകളെ പ്രതിനിധികരിച്ച് ഇന്റര്‍ പാര്‍ലമെന്ററി അലയന്‍സ് ഓണ്‍ ചൈന (ഐ.പി.സി) എന്ന രീതിയില്‍ ഒരു പ്രചാരണ പരിപാടിയും ആരംഭിച്ചു കഴിഞ്ഞു.

നയതന്ത്രമായി ചൈന ഒസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ 212 ശതമാനം വരെ താരീഫ് ഏര്‍പ്പെടുത്തി. ഇത് വളരെ മനപ്പൂര്‍വ്വവും തന്ത്രപരവുമായി ചെയ്തതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഒസ്‌ട്രേലിയയിലെ വൈന്‍ നിര്‍മ്മിതാക്കള്‍ക്ക് ഇത് വളരെ വിഷമകരമായിരിക്കുമെന്ന് വ്യാപാര മന്ത്രി സൈമണ്‍ ബര്‍മിംഗ്ഹാം പറഞ്ഞു. അതേസമയം ഒസ്‌ട്രേലിയ്ക്ക് എതിരെയുള്ള ചൈനയുടെ അക്രമണത്തെ ചെറുക്കാന്‍ ഒത്തു ചേര്‍ത്ത ക്രോസ്-പാര്‍ട്ടി പ്രതിനിധികളുടെ ഒരു ആഗോളസഖ്യം പ്രചാരണത്തിനായി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അതില്‍ ജപ്പാന്‍, ഇറ്റലി, ജര്‍മ്മനി, അമേരിക്ക, ന്യൂസിലാന്റ് എന്നിവങ്ങളിലെ എം.പി.മാര്‍ എല്ലാവരും ചേര്‍ന്ന് നിങ്ങള്‍ നിങ്ങളുടെ പൗരന്മാരോട് ഒരോ തുള്ളിയെങ്കിലും ഒസ്‌ട്രേലിയന്‍ വൈന്‍ ആസ്വദിക്കൂ എന്ന് ആഹ്വാനം ചെയ്തു. ഈ വീഡിയോ ചൈനീസ്, ഇംഗ്‌ളീഷ് സബ്‌ടൈറ്റിലോടെയാണ് പ്രചാരണത്തിനായി പുറത്തിറക്കിയത്.

‘ലോകത്തിലെ ഏറ്റവും കൂടുതല്‍ വീഞ്ഞ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇറ്റലി,” ഇറ്റാലിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ റോബര്‍ട്ടോ റാമ്പി ഇറ്റാലിയന്‍ ഭാഷയില്‍ പറയുന്നു, ഇറ്റാലിയന്‍ ചുവപ്പ് കുപ്പി ഉയര്‍ത്തിപ്പിടിക്കുന്നു. തുടര്‍ന്ന് അവര്‍ പ്രതികരിച്ചു. ‘സിന്‍ ജിന്‍പിങ്ങിന്റെ സ്വേച്ഛാധിപത്യ ഭീഷണിപ്പെടുത്തലിനെതിരെ നിലകൊള്ളാന്‍ ഞങ്ങളെയെല്ലാം ഞങ്ങളോട് ആവശ്യപ്പെടുന്നു,” യൂറോപ്യന്‍ പാര്‍ലമെന്റ് ക്രിസ്ത്യന്‍ ഡെമോക്രാറ്റ് അംഗം മിറിയം ലെക്‌സ്മാന്‍ പറയുന്നു. ലോകത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ എല്ലാവരും ചൈനയ്‌ക്കെതിരെ അണി നിരക്കുകയാണ്. ‘ഒരു കുപ്പി അല്ലെങ്കില്‍ രണ്ട് ഓസ്ട്രേലിയന്‍ വൈന്‍ കുടിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഞങ്ങളെ ഭീഷണിപ്പെടുത്തില്ലെന്ന് അറിയിച്ചുകൊണ്ട്,” സ്വീഡിഷ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് എലിസബറ്റ് ലാന്‍ ഒസ്‌ട്രേലിയന്‍ വൈന്‍ ഉയര്‍ത്തിപ്പിടിച്ച് പറയുന്നു.

അതേസമയം ചൈനീസ് സര്‍ക്കാര്‍ പ്രതിനിധിയും വിദേശകാരയ മന്ത്രാലയ ഉദ്യോഗസ്ഥനുമായ ഷാവോ ലിജിയാന്റെ ഫുട്ടേജുകളും ഈ വീഡിയോയില്‍ മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ ഒസ്‌ട്രേലിയ ഒരിക്കലും ഒറ്റയ്ക്കാവില്ല’ എന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ഐ.പി.സി വക്താവ് സാമുവല്‍ ആംസ്‌ട്രോങ് മാധ്യമങ്ങളോടായി തുറന്നു പ്രഖ്യാപിച്ചു. ‘ചൈന ഓസ്ട്രേലിയയെ ഭീഷണിപ്പെടുത്തുമ്പോള്‍, അത് എല്ലാവരേയും ഭീഷണിപ്പെടുത്തുന്നതിന് തുല്ല്യമാണ്. ഞങ്ങളുടെ സഖ്യകക്ഷികള്‍ക്കും പങ്കിട്ട മൂല്യങ്ങള്‍ക്കുമായി നിലകൊള്ളുന്നത് ചിലവേറിയതാണ്. എന്നാല്‍ മദ്യപാനം ഇത് നല്ലതാണെങ്കില്‍, നമ്മുടെ ആന്റിപോഡിയന്‍ സുഹൃത്തുക്കളെ സംരക്ഷിക്കാന്‍ ഒന്നും ചെയ്യാതിരിക്കുന്നത് അധാര്‍മികമല്ല. അദ്ദേഹം കൂട്ടിചേര്‍ത്തു.

മുന്‍ ടോറി പാര്‍ട്ടി നേതാവ് ഇയാന്‍ ഡങ്കന്‍ സ്മിത്താണ് ജൂണില്‍ ഐ.പി.എ.സി സ്ഥാപിച്ചത്. 19 നിയമസഭാ സാമാജികരുമായി അവരുടെ സര്‍ക്കാരുകള്‍ ചൈനയോട് കര്‍ശനവും കൂട്ടായതുമായ നിലപാട് സ്വീകരിക്കണമെന്ന് അവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതേസമയം അന്തര്‍ദ്ദേശീയ നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള രീതി സംരക്ഷിക്കുക, മനുഷ്യാവകാശങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കുക, നല്ല രീതിയിലുള്ള വ്യാപാര ന്യായബോധം പ്രോത്സാഹിപ്പിക്കുകയും സഹകരിക്കുകയും ചെയ്യുക എന്നതൊക്കെയാണ് ഐ.പി.എ.സിയുടെ പ്രഖ്യാപിത ലക്ഷ്യം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here