gnn24x7

8000 അതിസമ്പന്നർ ഇന്ത്യ വിടാൻ ഒരുങ്ങുന്നു..പത്ത് വർഷത്തിൽ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 80% ഉയരുമെന്നും റിപ്പോർട്ട്.

0
305
gnn24x7

ഇന്ത്യ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന (Migration) അതിസമ്പന്നരുടെ (High Net Worth Individuals) എണ്ണം ഉയരുന്നു. ഈ വർഷം മാത്രം കുറഞ്ഞത് 8000 അതിസമ്പന്നരെങ്കിലും രാജ്യം വിടുമെന്നാണ് കണക്കുകൾ. ഹെൻലി ഗ്ലോബൽ സിറ്റിസൺ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.യുവ ടെക്ക് സംരംഭകർ മികച്ച ബിസിനസ് അവരങ്ങൾ തേടി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്.

ഇന്ത്യയിലെ കർശന നികുതി വ്യവസ്ഥ, പരിഗണന കൂടുതൽ ലഭിക്കുന്ന പാസ്പോർട്ട് സ്വന്തമാക്കാനുള്ള ആഗ്രഹം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയും കുടിയേറ്റത്തിനുള്ള കാരണങ്ങളാണ്. അതേ സമയം ഇന്ത്യവിടുന്നവരെക്കാൾ കൂടുതൽ അതിസമ്പന്നർ ഓരോ വർഷവും ഇവിടെ ഉണ്ടാകുന്നുണ്ട് എന്നാണ് വിലയിരുത്തൽ. ഭാവിയിൽ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുമ്പോൾ വലിയൊരു വിഭാഗം ഇന്ത്യയിലേക്ക് മടങ്ങുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഡോളർ കോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും എണ്ണം 80 ശതമാനം ഉയരുമെന്നാണ് റിപ്പോർട്ട്. യുഎസിൽ ഇക്കാലയളവിൽ 20 ശതമാനവും ഫ്രാൻസ്, യുകെ, ഇറ്റലി,ജർമനി എന്നിവിടങ്ങളിൽ 10 ശതമാനവും മാത്രമായിരിക്കും വളർച്ച.ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ ഡാഷ്ബോർഡ് പ്രകാരംഅതിസമ്പന്നരിൽ പകുതിയും തെരഞ്ഞെടുക്കുന്നത് യുഎഇ ആണ്.

ഈ വർഷം കുറഞ്ഞത് 4000 പേരെങ്കിലും യുഎഇ ലേക്ക് കുടിയേറുമെന്നാണ് വിലയിരുത്തൽ. ഓസ്ട്രേലിയ (35,00), സിംഗപ്പൂർ (2,800) എന്നിവയാണ് ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട മറ്റ് പ്രധാന രാജ്യങ്ങൾ. ഇസ്രായേൽ (2,500), സ്വിറ്റ്സർലൻഡ്(2,200), യുഎ (1,200) എന്നിവയാണ് പിന്നാലെ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here