രാജ്യത്തെ ആദ്യ സ്റ്റാന്‍ഡേര്‍ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആരോഗ്യ സഞ്ജീവനി പോളിസിയുടെ നിബന്ധനകളില്‍ ചില ഇളവുകളുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎ). പരമാവധി സം ഇന്‍ഷ്വേര്‍ഡ് തുക അഞ്ച് ലക്ഷം രൂപ എന്ന പരിധി നീക്കി. ഇനി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സ്വതന്ത്രമായി പോളിസി തുക തീരുമാനിക്കാം. അതിനൊപ്പം മിനിമം പോളിസി തുക ഒരു ലക്ഷം...
സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 34,240 രൂപയായി. 4280 രൂപയാണ് ഗ്രാമിന്റെ വില. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 35,040 രൂപയില്‍നിന്ന് രണ്ടുദിവസംകൊണ്ട് 800 രൂപയാണ് കുറഞ്ഞത്.
ബുധനാഴ്ച സ്വര്‍ണവില പവന് രാവിലെ 34,320 രൂപയായി കുറയുകയും ഉച്ചകഴിഞ്ഞ് 34,520 രൂപയായി ഉയരുകയും ചെയ്തിരുന്നു.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,703.67 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം...
2021 ജൂൺ 1 മുതൽ സ്വർണ്ണാഭരണങ്ങളുടെ നിർബന്ധിത ഹാൾമാർകിങ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിലയേറിയ ലോഹത്തിന്റെ പ്യൂരിറ്റി സെർട്ടിഫിക്കേഷൻ ആണ് ഹാൾമാർകിങ്. 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണ്ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും ഹാൾമാർകിങ് നിർബന്ധമാക്കുമെന്ന് കേന്ദ്ര സർക്കാർ 2019 നവംബറിൽ പ്രഖ്യാപിച്ചിരുന്നു.
ഹാൾമാർക്കിങ്ങിലേക്ക് മാറുന്നതിനു ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാൻഡേർഡ്‌സിൽ രജിസ്റ്റർ ചെയ്യുന്നതിന് ജൂവലറികൾക്ക്...
സംസ്ഥാനത്ത് സ്വര്‍ണവില ദിനംപ്രതി റെക്കോഡ് നിലവരാത്തിലേയ്ക്ക് ഉയരുന്നു. തിങ്കളാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയര്‍ന്ന വിലയായ 35,680 രൂപയിലെത്തി. 4460 രൂപയാണ് ഗ്രാമിന്റെ വില.
ശനിയാഴ്ച രണ്ടുതവണയായാണ് വിലയില്‍ വര്‍ധനവുണ്ടായത്. രാവിലെ 35,400 രൂപയായും ഉച്ചകഴിഞ്ഞ് 35,520 രൂപയായും വിലകൂടി.
ഈ വിലയില്‍ പണിക്കൂലി, നികുതി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍...
കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മേയ്-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് വൈറ്റ് കോളര്‍ ജോലി നഷ്ടമായത് 66 ലക്ഷം പേര്‍ക്ക്. എന്‍ജിനീയര്‍മാരും ഡോക്റ്റര്‍മാരും അധ്യാപകരും എക്കൗണ്ടന്‍രുമാരും, വിശകലന വിദഗ്ധരും അടക്കം തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും ദി സെന്റര്‍ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
എല്ലാ മേഖലകളിലും തൊഴില്‍...
കൊച്ചി: പ്രായം ഒന്നിനും തടസമല്ലെന്ന് പലരും പലതവണ തെളിയിച്ചതാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രികൂടിയായ രാജിനി ചാണ്ടി തന്റെ എക്‌സ്‌ക്ലൂസീവ് ഫോട്ടോയിലൂടെ മറ്റു യുവ നടിമാരെക്കൂടി വെല്ലുവിളിച്ച് കിടിലന്‍ ഫോട്ടോ ഷൂട്ടുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്.
ആതിര ജോയ് ആണ് ഈ ചിത്രങ്ങള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നത്. രാജിനിയുടെ സ്റ്റൈലിഷ് അവതരണം നടത്തിയിരിക്കുന്നത് ഹസന്‍ഹാസ് ആണ്....
ഡബ്ലിന്‍: അടുത്ത മാസം പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു സര്‍ക്കാര്‍ തന്ത്രത്തില്‍ വീട്ടില്‍ നിന്ന് ജോലി സുഗമമാക്കുന്നതിന് പുതിയ നികുതി, ചെലവ് ക്രമീകരണം എന്നിവയ്ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് അയര്‍ലണ്ട് ഡപ്യൂട്ടി പ്രധാനമന്ത്രി, ടെനിസ്റ്റ് ലിയോ വരദ്കര്‍ പറഞ്ഞു. പുതുതായി വീട്ടിൽ നിന്നും ജോലിചെയ്യാൻ ആരംഭിച്ചവർക്കും അത്തരം ക്രമീകരണങ്ങളുടെ ചെലവ് ന്യായമായും വര്‍ധിക്കുന്നുവെന്നും ജോലിക്കാര്‍ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍...
സ്വിറ്റ്‌സര്‍ലാന്റ്്: സാഹിത്യത്തിലും കവിതയിലും നിര്‍വ്വചിക്കുന്നതുപോലെ 'എന്റെ വീടുകള്‍ക്ക് ചുമരുകളോ മതിലുകളോ മേല്‍ക്കൂരകളോ ഇല്ല' എന്നതുപോലെ താമസക്കാരെ ആകര്‍ഷിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു വിചിത്രമായ ഹോട്ടല്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. തികച്ചു വേറിട്ട അനുഭവം തരുന്ന ഈ ഹോട്ടല്‍ യാത്രക്കാര്‍ക്ക് വിചിത്രമായ അനുഭവം തരും എന്നതില്‍ ഒരു സംശയവും വേണ്ട. സാമൂഹിക അകലം പാലിക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് സ്വിറ്റ്‌സര്‍ലാന്റിലെ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 35,400 രൂപയാണ് വില. ഗ്രാമിന് 4425 രൂപയും. ഇന്ന് പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ രണ്ടായിരം രൂപയുടെ വർധനവാണുണ്ടായത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രിൽ ഒന്നിനായിരുന്നു. പവന് 33,320 രൂപയായിരുന്നു...
ബ്രിട്ടണ്‍: മോഡേണ കമ്പനി നിര്‍മ്മിച്ച മൂന്നാമത്തെ കോവിഡ് വാക്‌സിനേഷന്‍ ബ്രിട്ടണില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വെള്ളിയാഴ്ച യു.കെ. റെഗുലേറ്ററി അതോറിറ്റിയാണ് ഇതിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ബ്രിട്ടണ്‍ മോഡേണ വാക്‌സിന്റെ ഏകദേശം 7 ദശലക്ഷം ഡോസേജുകള്‍ ഇതിനകം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.
മോഡേണ വാക്‌സിന്‍ ഇതുവരെ 97 ശതമാനം സുരക്ഷിതമാണെന്നാണ് ടെസ്റ്റ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമായത്....













































