gnn24x7

വളർത്തുപൂച്ചകളുള്ളവർ ശ്രദ്ധിക്കുക; പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്ക് വൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം

0
240
gnn24x7

ബീജിങ്: വളർത്തുപൂച്ചകളുള്ളവർ ശ്രദ്ധിക്കുക. പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്ക് കൊറോണവൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം. ചൈനയിലെ ഹാർബിയൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. രോഗബാധയുള്ള മനുഷ്യനിൽ നിന്ന് പൂച്ചകളിലേക്കും രോഗമുണ്ടാകും.

പൂച്ചകൾക്ക് വൈറസ് ബാധയേൽക്കാമെന്ന് മുന്നറിയിപ്പ് നൽകുമ്പോൾ തന്നെ മറ്റ് വളർത്തു മൃഗങ്ങളായ പട്ടി, കോഴി, പന്നി എന്നിവയ്ക്ക് വൈറസ് ബാധയുണ്ടാകില്ലെന്നും പഠനം പറയുന്നു.

അതേസമയം, പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്ക് വൈറസ് വ്യാപനമുണ്ടാകുമെന്നാണ് പഠനത്തിൽ പറയുന്നത്. പൂച്ചയിൽ നിന്ന് മനുഷ്യനിലേക്ക് വ്യാപനം കണ്ടെത്തിയിട്ടില്ല.

മനുഷ്യന് ഭീഷണിയായ സാർസ്, കൊറോണ വൈറസ് മൃഗങ്ങളിൽ പടരുമോ എന്നായിരുന്നു പഠനം. പട്ടി, പന്നി, കോഴി, താറാവ് തുടങ്ങിയവയിൽ വൈറസ് വ്യാപനം കണ്ടെത്താനായില്ല. എന്നാൽ പൂച്ചകളിൽ വൈറസ് വ്യാപനമുണ്ടാകുമെന്നാണ് കണ്ടെത്തൽ.

പൂച്ചയ്ക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തയതായി കഴിഞ്ഞ ആഴ്ച്ച ബെൽജിയത്ത് നിന്ന് വാർത്ത വന്നിരുന്നു. വൈറസ് ബാധയുള്ള മനുഷ്യനിൽ നിന്നാണ് വളർത്തു പൂച്ചയ്ക്ക് രോഗമുണ്ടായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here