gnn24x7

കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്‌റെയ്ക്ക് താക്കീത്

0
652
gnn24x7

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ പുതുവത്‌സര ദിനത്തിലാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ്. ഓഫീസര്‍ കൂടിയായ ഐശ്വര്യ ഡോങ്‌റെ ചാര്‍ജ്ജെടുക്കുന്നത്. എന്നാല്‍ അതിന് ശേഷം അവര്‍ മേലുദ്യോഗസ്ഥ തന്നെ തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞ് പാറാവു നിന്ന ഉദ്യോഗസ്ഥയ്ക്ക് എതിരെ അവര്‍ നടപടി എടുക്കുകയും ചെയ്തതിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു.

ആവശ്യത്തിലേറെ തിരക്കുകള്ള ഒരു പരിധിയാണ് കൊച്ചി പോലീസ് സ്റ്റേഷന്‍ നഗരപരിധി. ഇത്തരം സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ പെരുമാറരുതെന്ന് ഡി.സി.പിക്ക് ആഭ്യന്തരവകുപ്പ് താക്കിത് നല്‍കി. അന്നു നടന്ന സംഭവം വാര്‍ത്തയാവുകയും പിന്നീട് അത് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തില്‍ പരാമര്‍ശിച്ച സംഭവം അരങ്ങേറിയത്. ഡി.സി.പി ഐശ്വര്യ തന്റെ മഫ്തി വേഷത്തില്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ കയറിച്ചെന്നപ്പോഴാണ് സംഭവം ഉണ്ടായത്.

തന്റെ ഔദ്യോഗിക വാഹനം സ്റ്റേഷന്റെ വളപ്പില്‍ നിര്‍ത്തിയ ശേഷം മഫ്തിയില്‍ സ്റ്റേഷനകത്തേക്ക് കയറിയ ഡി.സി.പി ഐശ്വര്യയെ വനിതാ ഉദ്യോഗ്‌സഥ തടഞ്ഞു. അധികാര ഭാവത്തില്‍ ഒരു യുവതി കയറിപ്പോവുന്നത് കണ്ടാണ് പാറാവു നിന്ന ഉദ്യോസ്ഥ തടഞ്ഞത്. അവക്കാരെങ്കില്‍ വലിയ ഉദ്യോഗസ്ഥയായ അവരെ തീരെ പരിചയവും ഇല്ലായിരുന്നു. ഇത് ഡി.സി.പിക്ക് ഒട്ടം ഇഷ്ടമായില്ല. ഔദ്യോഗിക വാഹനത്തില്‍ വന്നിട്ടും തന്നെ തടഞ്ഞുവെന്ന് പറഞ്ഞാണ് ഡി.സി.പി ഐശ്വര്യ ഈ പാറാവുകാരിയായ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുത്തത്.

എന്നാല്‍ പുതുവര്‍ഷത്തില്‍ ചാര്‍ജ്ജ് എടുത്ത ഡി.സി.പിയെ കുറെ ദിവസങ്ങള്‍ കഴിഞ്ഞാണ് മറ്റു പോലീസുകാര്‍ കാണുന്നത്. അവര്‍ മറ്റ് തിരക്കുകള്‍ കാരണം ചാര്‍ജ്ജ് എടുത്ത് പത്തു ദിവസം കഴിഞ്ഞാണ് വിണ്ടും വരുന്നത്. ഇതിനിടയില്‍ പോലീസുകാരുമായി കൂടിക്കാഴ്ചകളോ മറ്റോ നടത്താതിരുന്നതിനാല്‍ താഴെ കിടയിലുള്ള പലര്‍ക്കും ഉന്നത ഉദ്യോഗസ്ഥയായ ഈ ഐ.പി.എസ്. ഐശ്വര്യയെ തിരിച്ചറിഞ്ഞിരുന്നില്ല.

സാധാരണ ഇത്തരത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പോലും താഴെ കിടയിലുള്ള ഉദ്യോഗസ്ഥര്‍ അറിയുന്നത് പത്രമാധ്യമങ്ങളിലൂടെ ആയിരിക്കും. പലപ്പോഴും അവരുടെ മുന്നില്‍ ചെന്നു പെടാനുള്ള സാഹചര്യവും കുറവായിരിക്കും. ഈ സ്ഥിതിക്ക് പാറാവു നിന്ന പോലീസ് ഉദ്യോഗസ്ഥയ്ക്ക് അവരെ തിരിച്ചറിയാന്‍ പറ്റാതിരുന്നത് ഒരു കുറ്റമായി പരിഗണിക്കാന്‍ പറ്റുന്ന വസ്തുതയല്ല. കൂടാതെ വനിതാ പോലീസ് സ്റ്റേഷനിലെ പാറാവുകാരിക്ക് ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്തത് നേരിട്ട് കാണുവാനും സാധിക്കാത്ത ഇടത്തിലും ആയിരുന്നു. ഈ സ്ഥിതിയില്‍ ഒരിക്കലും പാറാവു നിന്ന ഉദ്യോഗസ്ഥ തെറ്റുകാരിയല്ലെന്നും അവര്‍ വളരെ അന്തസ്സോടെ തന്റെ ജോലി ചെയ്തുവെന്നുമാണ് സഹ പ്രവര്‍ത്തകര്‍ പറയുന്നത്.

കൊച്ചിപോലുള്ള നഗരപരിധിയില്‍ ആവശ്യത്തിലേറെ തിരക്കുകളും ജോലി ഭാരവും അതിലേറെ മാനസിക സംഘര്‍ഷങ്ങളും ഉള്ള സ്റ്റേഷന്‍ പരിധികളില്‍ ഇത്തരം പൊടിക്കൈകള്‍ ഒന്നും വേണ്ടെന്നാണ് ഡി.സി.പിയുടെ ഈ പ്രവര്‍ത്തികളെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് പറഞ്ഞത്.

(അവലംബം: മനോരമ ന്യൂസ് ഓണ്‍ലൈന്‍)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here