gnn24x7

പഴയ നാണയങ്ങള്‍ക്ക് ലക്ഷങ്ങളുടെ വില

0
1510
gnn24x7

ഒരു രൂപ നാണയം കൊണ്ട് നിങ്ങള്‍ക്കും ലക്ഷങ്ങള്‍ നേടാനുള്ള സാധ്യത. അപൂര്‍വ്വവും വളരെ പഴക്കം ചെന്നതുമായ നാണയങ്ങള്‍ ഇന്ത്യ മാര്‍ട്ടിലൂടെ നിങ്ങള്‍ക്ക് ലേലം ചെയ്യുവാനുള്ള അവസരം ഒരുങ്ങുന്നു. അവരുടെ കണക്കുകള്‍ പ്രകാരം 1913 ലെ ഒരു രൂപ നാണയമാണെങ്കില്‍ ചുരങ്ങിയത് നിങ്ങള്‍ക്ക് 25 ലക്ഷം രൂപയയെങ്കിലും ലഭിക്കുമെന്നാണ് അറിയുന്നത്. ഈ വെള്ളിനാണയം നിര്‍മ്മിച്ചിരിക്കുന്നത് വിക്ടോറിയ കാലഘട്ടത്തിലായതിനാല്‍ ഇതിന് നല്ല വിലകിട്ടുമെന്നാണ് കണക്കുകള്‍.

എന്നാല്‍ പഴക്കമനുസരിച്ച് നാണയങ്ങളുടെ വിലയും വര്‍ദ്ധിക്കുന്നുണ്ട്. വളരെ അപൂര്‍വ്വതയുള്ളതാണെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ പറയുന്ന വിലപോലും ലഭിച്ചേക്കും. പതിനെട്ടാം നൂറ്റാണ്ടിലെ നാണായത്തിന് 10 ലക്ഷം രൂപയാണ് അവര്‍ നിശ്ചയിച്ചിരിക്കുന്നത്. അപൂര്‍വ്വമായ ഈ നാണയത്തില്‍ ഹനുമാന്റെ ചിത്രമുണ്ടെന്നാണ് പറയുന്നത്.

ബ്രിട്ടീഷ് കാലഘട്ടത്തിലെയും പൗരാണിക ഭാരത്തിത്തിലെ നാണയങ്ങള്‍ക്കും അന്താരാഷ്ട്ര വിപണിയില്‍ വലിയ വിലയാണ്. അതുകൊണ്ടു തന്നെ നാണയത്തിന് പൊന്നിനെക്കാള്‍ വിലകിട്ടുമെന്നാണ് പുരാവസത്രു ഗവേഷകര്‍ പറയുന്നത്. ചില അപൂര്‍വ്വ ശേഖരങ്ങളിലേക്ക് വേണ്ടിയും മ്യൂസിയങ്ങള്‍ക്ക് വേണ്ടിയുമാണ് നാണയങ്ങള്‍ പലരും വാങ്ങിച്ചു കൂട്ടുന്നത്. ചിലര്‍ക്ക് ഇതൊരു ഹോബി മാത്രമല്ല, മറിച്ച് ഒരു അഭിമാനപ്രശ്‌നവുമായതിനാല്‍ അന്താരാട്ര മാര്‍ക്കറ്റില്‍ നാണയങ്ങള്‍ക്ക് നല്ല വില ലഭിക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here