gnn24x7

ലോക ഭക്ഷ്യ സംഘടനയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 75 രൂപ നാണയം പുറത്തിറക്കുന്നു

0
170
gnn24x7

ന്യൂഡൽഹി: വേൾഡ് ഫൂഡ് ആൻഡ് അഗ്രികൾച്ചര്‍ ഓർഗനൈസേഷന്റെ 75-ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കും. രാജ്യത്ത് നൂറു രൂപ നാണയം പുറത്തിറക്കിയതിന് പിന്നാലെയാണ് 75 രൂപ നാണയം പുറത്തിറക്കാൻ ഒരുങ്ങുന്നത്. നാളെയാണ് വേൾഡ് ഫൂഡ് ആൻഡ് അഗ്രികൾച്ചര്‍ ഓർഗനൈസേഷന്റെ 75-ാം വാർഷികം.

കൂടാതെ അടുത്തിടെ വികസിപ്പിച്ചെടുത്ത ബയോഫോർട്ടിഫൈഡ് ഇനങ്ങളായ എട്ട് വിളകളുടെ വൈവിധ്യങ്ങളും മോദി രാജ്യത്തിനായി സമർപ്പിക്കുമെന്ന് ഓഫീസ് അറിയിച്ചു.

ലോക ഭക്ഷ്യ സംഘടനയുമായി ഇന്ത്യയ്ക്കുള്ള ദീര്‍ഘകാലത്തെ ബന്ധത്തിൻെറ സ്മരണയ്ക്കായാണ് നാണയം പുറത്തിറക്കുക.

കൃഷി, പോഷകാഹാരം എന്നിവയ്ക്ക് സർക്കാർ നൽകിയ ഏറ്റവും ഉയർന്ന മുൻ‌ഗണനയെ അദ്ദേഹം അടയാളപ്പെടുത്തുന്നു, പട്ടിണി, പോഷകാഹാരക്കുറവ്, എന്നിവ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ദൃഢ നിശ്ചയത്തിന്റെ തെളിവാണ് ഇത്. അങ്കണവാടി, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ഓർഗാനിക്, ഹോർട്ടികൾച്ചർ മിഷനുകൾ ഇതിന് സാക്ഷ്യം വഹിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here