gnn24x7

ചലച്ചിത്ര സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു

0
380
gnn24x7

തൃശൂർ∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ(74) ഹൃദയാഘാതം മൂലം അന്തരിച്ചു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ തിരക്കഥാകൃത്ത് ജോൺ പോൾ ആണ് മരണവിവരം പങ്കുവച്ചത്. ആന്റണി ഈസ്റ്റ്മാൻ ഛായാഗ്രാഹകൻ, സംവിധാനം, നിർമ്മാണം, തിരക്കഥ, കഥ, എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

നടി സിൽക്ക് സ്മിതയെ സിനിമാ രംഗത്തെത്തിച്ചയാളാണ് ആൻ്റണി ഈസ്റ്റ്മാൻ. ‘ഇണയെത്തേടി’ ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. ഈ സിനിമയിലൂടെയാണ് സിൽക്ക് സ്മിതയെയും സംഗീതസംവിധായകൻ ജോൺസനെയും സിനിമാ രംഗത്തെത്തിച്ചത്.

gnn24x7