gnn24x7

ലിയോണൽ മെസ്സി ടെലിവിഷൻ സീരീസിലെത്തുന്നു

0
307
gnn24x7

ബ്യൂണസ് അയേഴ്സ്കളിക്കളത്തിൽ വിസ്മയം തീർക്കുന്ന അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലിയോണൽ മെസ്സി അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നു. അർജന്‍റീനയിലെ ടെലിവിഷൻ സീരീസിലാണ് മെസി അഭിനയിക്കുന്നത്. ഗ്രൗണ്ടില്‍ എതിരാളികളുടെ പേടിസ്വപ്നമായ മെസി നിരവധി ലോകോത്തര ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങൾക്കായി മുമ്പ് ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്.

ഇതിനിടെയാണ് മെസി ടെലിവിഷന്‍ പരമ്പരയില്‍ അഭിനേതാവായി ആരാധകർക്ക് മുന്നിലെത്തുന്നത്. അർജന്‍റീനയിലെ ജനപ്രീയ സീരീസായ ലോസ് പ്രൊട്ടക്റ്റേഴ്‌സിന്‍റെ(Los Protectores) രണ്ടാം സീസണിലാണ് കഥാപാത്രമായി മെസിയെത്തുക. മെസിയുടെ രംഗങ്ങൾ പാരീസിൽ ചിത്രീകരിച്ചു. മാര്‍ക്ക് കാര്‍നെവാലയാണ് സീരീസിന്‍റെ സംവിധായകന്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here