gnn24x7

കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു

0
822
gnn24x7

ശ്രീനഗര്‍: കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ രജൗറി സെക്ടറിലാണ് വെടിവെപ്പിനെ തുടര്‍ന്ന് ജവാന്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

പാകിസ്താന്‍ പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു. മോര്‍ട്ടാറുകള്‍, യന്ത്രത്തോക്കുകള്‍, ചെറുതോക്കുകള്‍ എന്നിവ ഉപയോഗിച്ചാണ് പാക് സേന ആക്രമണം നടത്തിയത്.

രജൗറി, പൂഞ്ച്, കത്വ ജില്ലകളിലാണ് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്. ബുധനാഴ്ച രാത്രി 10നും 11നും ഇടയിലാണ് വെടിവെപ്പുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

gnn24x7