gnn24x7

വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരേ മതം നോക്കാതെ നടപടിവേണം – സുപ്രീം കോടതി

0
269
gnn24x7

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കടുത്ത നടപടി എടുക്കാൻ സുപ്രീം കോടതി നിർദേശം. പരാതികൾക്ക് വേണ്ടി കാത്ത് നിൽക്കാതെ സംസ്ഥാന സർക്കാരും പോലീസും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസെടുക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും സുപ്രീം വ്യക്തമാക്കി.

ഇത് ഇരുപത്തിയൊന്നാംനൂറ്റാണ്ടാണെന്നും എല്ലാ മതങ്ങളെയും ഒന്ന് പോലെ കാണേണ്ട രാജ്യത്ത്കാര്യങ്ങളാണെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഹൃഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ച്നടക്കുന്നത് ഞെട്ടിക്കുന്ന നിരീക്ഷിച്ചു. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്തുന്നതിന് വിദ്വേഷ പ്രാസംഗികർക്കെതിരെ കടുത്ത നടപടി ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്കാണ് വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരേ സ്വമേധയ നടപടി എടുക്കാൻ സുപ്രീം കോടതി നിർദേശം നൽകിയത്. സമീപകാലത്ത് ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ഉണ്ടായ ചില വിദ്വേഷ പ്രസംഗങ്ങളിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി. ഹർജിക്കാരനായ ഷഹീൻ അബ്ദുള്ള ചൂണ്ടിക്കാട്ടിയ വിദ്വേഷ പ്രസംഗങ്ങളിൽ സ്വീകരിച്ച നടപടി അറിയിക്കാൻ സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here