gnn24x7

ആംബുലന്‍സ് കിട്ടാതെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അവശനിലയിലായ കുഞ്ഞ് അമ്മയുടെ കൈകളില്‍ കിടന്ന് തന്നെ മരിച്ചു

0
189
gnn24x7

പട്‌ന: ആംബുലന്‍സ് കിട്ടാതെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അവശനിലയിലായ കുഞ്ഞ് അമ്മയുടെ കൈകളില്‍ കിടന്ന് തന്നെ മരിച്ചു.  ആംബുലൻസ്​ ഇല്ലാത്തതിനാൽ 48 കിലോമീറ്റർ അകലെയുളള ആശുപത്രിയിലേക്ക് നടന്ന അമ്മയുടെ കൈയിലിരുന്നാണ്  മൂന്നുവയസുകാരന്​ ദാരുണാന്ത്യം ഉണ്ടായത്. പനിയും ചുമയുമുള്ള കുഞ്ഞിനെ മാതാപിതാക്കൾ ആദ്യം ജെഹനാബാദിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്​ടർ അവിടെനിന്നും പാറ്റ്​നയിലെ ആശുപ​ത്രിയി​െലത്തിക്കാൻ നിർദേശിച്ചു. എന്നാൽ ആശുപത്രി അധികൃതർ ആംബുലൻസ്​ നൽകാൻ തയാറായില്ല.

ലോക്​ഡൗണായതിനാൽ കുട്ടിയെയും എടുത്ത്​ 48 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക്​ അമ്മയും പിതാവും ഓടി. ഇതേ തുടർന്നാണ്​ ഇത്രയും ദൂരം നടക്കാൻ കുഞ്ഞിൻെറ മാതാപിതാക്കൾ തയാറായത്​. രണ്ടുദിവസമായി കുഞ്ഞിന്​ പനിയും ജലദോഷവും ചുമയും ഉണ്ടായിരുന്നു. ഇതേ തുടർന്ന്​ ഗ്രാമത്തിലെ തന്നെ ആശുപത്രിയിൽ കാണിച്ചു. അവിടെവെച്ച്​ കുഞ്ഞിൻെറ നില വഷളായി. അവിടെനിന്നും ആംബുലൻസ്​ കിട്ടാത്തതിനാൽ ടെ​​േമ്പായിൽ കുട്ടിയെ ജെഹനാബാദിലെ ആശുപത്രിയിലെത്തിച്ചു. ജഹനാബാദിലെ സദര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടിയെ പട്‌ന മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ അനാസ്ഥ കാരണം ആംബുലന്‍സ് ലഭിക്കാത്തതാണ് കുട്ടി മരിക്കാന്‍ കാരണമെന്ന് ഗിരേജ് കുമാര്‍ ആവര്‍ത്തിക്കുന്നു.

വീട്ടിലേക്ക് മടങ്ങാനും ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മകന്റെ മൃതദേഹവുമായി അവര്‍ നടന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകിയത് കൊണ്ടാണ് കുട്ടി മരിക്കാനിടയായതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.കുഞ്ഞിൻെറ മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ്​ നൽകി സഹായിക്കാമെന്ന്​ പറഞ്ഞയാളോട്​ ഇനി ആംബുലൻസിൻെറ ആവശ്യമി​ല്ലെന്ന്​ പിതാവ്​ ഗിരേജ് കുമാര്‍ പറയുന്നുണ്ട്​​. കുട്ടിയുടെ മൃതദേഹവും തോളത്തിട്ട് നിസ്സഹായയായി കരഞ്ഞ് നീങ്ങുന്ന അമ്മയുടെയും പിന്നാലെ മകളെയുമെടുത്ത് വരുന്ന അച്ഛന്റെയും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വെള്ളിയാഴ്ച മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ നിരവധി പേര്‍ പ്രതികരണവുമായെത്തി. ലോക്ക്ഡൗണ്‍ കാരണം ആംബുലന്‍സ് കിട്ടാത്തതിനാലാണ് കുട്ടി മരിക്കാനിടയാതെന്ന് നിരവധി പേര്‍ പ്രതികരിച്ചു. ബിഹാറില്‍ ആരോഗ്യമേഖല അപര്യാപ്തമാണെന്നും ചിലര്‍ കുറിച്ചു. സാമൂഹികമാധ്യമങ്ങളിലെ പ്രതികരണത്തെ തുടര്‍ന്ന് അധികൃതര്‍ സദര്‍ ആശുപത്രിയിലെ ഒരു മാനേജരെ സസ്പെന്‍ഡ് ചെയ്യുകയും ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാമജിസ്‌ട്രേറ്റ് നവീന്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here