gnn24x7

“ലോകത്തിലെ ഏകാന്ത ആന” കവാൻ കംബോഡിയയിലേക്ക് യാത്രയായി

0
307
gnn24x7

പാകിസ്താൻ; പാകിസ്താൻ മൃഗശാലയിൽ വർഷങ്ങളോളം ഒറ്റയ്ക്ക് താമസിച്ചതിന് ശേഷം “ലോകത്തിലെ ഏകാന്ത ആന” എന്ന് വിളിക്കപ്പെടുന്ന കവാൻ, കംബോഡിയയിലേക്ക് യാത്രയായി.

10 ടണ്ണിലധികം ഭാരമുള്ള ക്രെറ്റ് ക്രെയിൻ ഉപയോഗിച്ച് ചുറ്റുപാടിൽ നിന്നും ഒരു ട്രക്കിലേക്ക് ഉയർത്തി. പിന്നീട് ഒരു സൈനിക സംഘം കവാനെ ഇസ്ലാമാബാദിലെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് തിങ്കളാഴ്ച പുലർച്ചെ റഷ്യൻ കാർഗോ വിമാനത്തിൽ കംബോഡിയയിലേക്ക് ഏകദേശം 10 മണിക്കൂർ യാത്ര. 35 വർഷമായി ഒറ്റക്ക് ജീവിച്ചിരുന്ന ഗുരുതരമായ അവസ്ഥയിൽ നിന്ന് അവനെ രക്ഷിക്കുന്നതിനുള്ള ഏറ്റവും നിർണായക ഘട്ടമാണിത്. 36 കാരനായ ആനയ്‌ക്കൊപ്പം 10 അംഗ മെഡിക്കൽ സംഘവുമുണ്ട്. വാഴപ്പഴവും തണ്ണിമത്തനും ഉൾപ്പെടെ 200 കിലോഗ്രാമിലധികം ഭക്ഷണം കാവാനു വേണ്ടി അവർ കരുതിയിട്ടുണ്ട്.

1985 ൽ ശ്രീലങ്ക പാകിസ്ഥാന് സമ്മാനമായി നൽകിയതാണ് കാവനെ. കാവൻ കേസും മൃഗശാലയിലെ മോശം അവസ്ഥയും ഈ വർഷം ഒരു ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്സി) ജഡ്ജി കാവനെ കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here