പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ട് ബി.ജെ.പി നടത്തിയ പരിപാടിയില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബി.ജെ.പി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ വ്യാജപ്രചരണങ്ങള്‍ തിരിച്ചറിയുക പൗരത്വ ഭേദഗതി നിയമം അനുകൂല സമ്പര്‍ക്ക യജ്ഞം എന്ന പരിപാടിയോടനുബന്ധിച്ചുള്ള ജാഥയില്‍ പിടിച്ച ഒരു ബാനറാണ് പ്രശ്‌നകാരണം. ബാനറില്‍ INDIA എന്ന് ഇംഗ്ലീഷില്‍ എഴുതിയത് അക്ഷരം തെറ്റി INIDA എന്നായിരുന്നു.
ബി.ജെ.പി ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് ജയന്‍ ചെര്‍പ്പുളശേരിയാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കു വെച്ചത്. അബന്ധം മനസ്സിലായപ്പോള്‍ പോസ്റ്റ് ചെയ്ത ചിത്രം ക്രോപ് ചെയ്യുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും നേരത്തെയുള്ള ചിത്രം കണ്ടവര്‍ കമന്റ് ബോക്‌സില്‍ ട്രോളുമായെത്തി.
രാജ്യത്തിന്റെ പേരുപോലും എഴുതാനറിയാത്തവരാണോ രാജ്യ സ്‌നേഹം പഠിപ്പിക്കുന്നത് എന്ന പരിഹാസമാണ് ഫേസ്ബുക്കില്‍ ഉയരുന്നത്. നളിന്‍ കുമാര്‍ കട്ടീല്‍ എം.പി, സി.കെ പത്മനാഭന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് ഈ അബന്ധം പറ്റിയിരിക്കുന്നത്.