gnn24x7

പ്രശസ്ത ഗായകന്‍ എം.എസ് നസീം അന്തരിച്ചു

0
373
gnn24x7

തിരുവനന്തപുരം: പ്രശസ്ത ഗായകന്‍ എം.എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് 16 വര്‍ഷമായി ചികിത്സയിലായിരുന്നു നസീം. ദൂരദര്‍ശനില്‍ നിരവധി പരിപാടികള്‍ അവതരിപ്പിച്ച നസീം ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായിരുന്നു.

ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്തം എന്നീ ചിത്രങ്ങളിലായിരുന്നു പിന്നണിഗായകനായത്. 1997ൽ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

gnn24x7