gnn24x7

കെ. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ; കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് ഫ്ലക്സ് ബോര്‍ഡുകൾ ഉയർന്നു

0
386
gnn24x7

തിരുവനന്തപുരം: ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോര്‍ഡുകൾ ഉയർന്നു. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിലാണ് ബോർഡുകൾ ഉയർന്നിരിക്കുന്നത്.

കെ. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ യുഡിഎഫ് നേതൃയോഗം ഇന്ന് ഉച്ചയ്ക്കു മൂന്നു മണിക്ക് ചേരാനിരിക്കെയാണ് ബോർഡുകൾ തിരുവനന്തപുരം ഡിസിസി ഓഫീസിനു മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്റര്‍ ഉയർന്നത്.

കഴിഞ്ഞദിവസം കെപിസിസി ആസ്ഥാനത്തിന് മുന്‍പിലും തിരുവനന്തപുരം നഗരത്തിലുടനീളവും ഇത്തരത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. ഡിസിസി പരിച്ചുവിടണം എന്നതായിരുന്നു പോസ്റ്ററുകളിലെ ആവശ്യം.

gnn24x7