gnn24x7

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

0
852
gnn24x7

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ ശക്തമായി തുടരുന്ന മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. അതേസമയം കേരളം തീരങ്ങളിൽ കാറ്റിന്റെ വേഗത 65 കിലോമീറ്റെർ വരെ ആകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

കനത്ത മഴയിലും കാറ്റിലും എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിരവധി വീടുകളാണ് തകർന്നുവീണത്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മഴവന്നൂർ,പറവൂര്‍, തത്തപ്പള്ളി മേഖലകളി കാറ്റിനെ തുടർന്ന് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

gnn24x7