gnn24x7

ആറേക്കർ വരുന്ന സ്വന്തം ഭൂമി, പ്രകൃതിക്കായി നൽകിയ കോട്ടയം സ്വദേശി പി.ഡി സെബാസ്റ്റ്യൻ എന്ന വൃക്ഷ മനുഷ്യൻ ഓർമയായി

0
238
gnn24x7

ആറേക്കർ വരുന്ന സ്വന്തം ഭൂമി, പ്രകൃതിക്കായി നൽകിയ കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശി പി.ഡി സെബാസ്റ്റ്യൻ (ദേവസ്യ സെബാസ്റ്റ്യൻ-92) എന്ന വൃക്ഷ മനുഷ്യൻ ഓർമയായി.

പൈതൃകമായി കിട്ടിയ മണ്ണില്‍ ആറേക്കര്‍ സ്ഥലമാണ് വനസ്ഥലി എവര്‍ഗ്രീന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്ന പേരു നല്‍കി ദേവസ്യാച്ചന്‍ പ്രകൃതിയോട് അടുപ്പിച്ചത്.

അൻപത് വർഷത്തെ കഠിനാദ്ധ്വാനവും ആത്മ സമർപ്പണവുമായിരുന്നു ദേവസ്യയ്ക്ക് ഈ വനം.

വരും തലമുറയ്ക്കായി വീടിനു ചുറ്റും മനോഹരമായ ഒരു വനം ഒരുക്കിയ ദേവസ്യാച്ചൻ  ഓർമയായി.

സംസ്കാരം ഇന്ന് (11-06-2020-വ്യാഴം) രാവിലെ 10:30-ന് മലയിഞ്ചിപ്പാറ മാർ സ്ലീവാ പള്ളിയിൽ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here