gnn24x7

കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി; ചീഫ് വൈൽഡ്‌ലൈഫ് വാർഡന് കേരള ഹൈക്കോടതി നിർദേശം

0
251
gnn24x7

വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11 (1) (ബി) അനുസരിച്ച് വടക്കൻ കേരളത്തിലെ കർഷകർക്ക് അവരുടെ കാർഷിക ഭൂമിയെ നശിപ്പിക്കുന്ന കാട്ടുപന്നികളെ വേട്ടയാടുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകണമെന്ന് ഉത്തരവിട്ട് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഒരു മാസത്തിനുള്ളിൽ ഇതുമായി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദേശമുണ്ട്.

കാട്ടുപന്നി ഭീഷണി നേരിടാൻ സംസ്ഥാന൦ രൂപകൽപ്പന ചെയ്ത പ്രവർത്തനങ്ങളും സ്വീകരിച്ച നടപടികളും ഫലം കണ്ടില്ലെന്ന് സമ്മതിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.ബി സുരേഷ് കുമാർ ഇത്തരമൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അപേക്ഷകരുടെ കാർഷിക ഭൂമിയിലേക്ക് വരുന്ന കാട്ടുപന്നികളെ വേട്ടയാടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് നൽകുന്നത് ഉചിതമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ.

ഓർഡറിന്റെ ഓപ്പറേറ്റീവ് ഭാഗം:

“അപേക്ഷകരുടെ സ്വത്തുക്കൾ കാട്ടുപന്നികളുടെ ആക്രമണ ഭീഷണിയിലാണെന്നും ഇതിനാൽ നിയമത്തിലെ സെക്ഷൻ 11 (1) (ബി) പ്രകാരമുള്ള നടപടികൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കേണ്ടതാണ്. കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഏക പോംവഴി സംസ്ഥാനത്തെ നിർദ്ദിഷ്ട പ്രദേശങ്ങളിൽ കാട്ടുപന്നികളെ കീടങ്ങളായി പ്രഖ്യാപിക്കുകയെന്നതാണ്, ചീഫ് വൈൽഡ്‌ലൈഫ് വാർഡനെ ഇതിന് അനുമതി നൽകുന്നതിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് ഉചിതമാണെന്ന് കരുതുന്നു. നിയമത്തിലെ സെക്ഷൻ 11 (1) (ബി) ൽ പറഞ്ഞിരിക്കുന്നതുപോലെ തങ്ങളുടെ കാർഷിക ഭൂമി സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ കാട്ടുപന്നികളെ വേട്ടയാടാനുള്ള അപേക്ഷകൾ നൽകാവുന്നതാണ്. അതനുസരിച്ച് ഉത്തരവ് നൽകിയിട്ടുണ്ട്. ഈ നിർദ്ദേശം ഒരു മാസത്തിനുള്ളിൽ പ്രാബലത്തിൽ കൊണ്ടുവരുന്നതാണ്.”

വന്യജീവി സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് അനുസരിച്ച് കാട്ടുപന്നി ‘കീടമായി’ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മൃഗത്തെ ‘കീടമായി’ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ക്രിമിനൽ പ്രോസിക്യൂഷന് സാധ്യതയില്ലാതെ ആളുകൾക്ക് അത്തരമൊരു മൃഗത്തെ കൊല്ലാനോ കുടുക്കാനോ കഴിയും. അത്തരമൊരു നിർദ്ദേശത്തിന് അംഗീകാരം നൽകുന്ന കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ നിർദ്ദേശത്തെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ആക്രമണകാരികളായ കാട്ടുപന്നികളെ വേട്ടയാടാൻ കർഷകരെ അനുവദിക്കുന്നതിനായി നിയമത്തിലെ സെക്ഷൻ 11 (1) (ബി) പ്രകാരം ചീഫ് വൈൽഡ്‌ലൈഫ് വാർഡന് അനുമതി നൽകാനുള്ള അധികാരം നൽകാൻ നൽകാൻ കോടതി തീരുമാനിച്ചത്.

ആക്ടിന്റെ സെക്ഷൻ 11 (1) (ബി) ഷെഡ്യൂൾ II, ഷെഡ്യൂൾ III അല്ലെങ്കിൽ ഷെഡ്യൂൾ IV ൽ പ്രകാരം ഏതെങ്കിലും വന്യമൃഗങ്ങൾ മനുഷ്യജീവിതത്തിനോ വസ്തുവകകൾക്കോ ​​അപകടകരമാണെന്ന് ബോധ്യപ്പെട്ടാൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന് നിർദ്ദിഷ്ട പ്രദേശത്ത് അത്തരം മൃഗങ്ങളെയോ വേട്ടയാടാൻ രേഖാമൂലം അനുമതി നൽകാൻ അധികാരമുണ്ട്.

കർഷകരെ പ്രതിനിതീകരിച്ചുകൊണ്ട് അഭിഭാഷകരായ അലക്സ് എം സ്കറിയ, അമൽ ദർശൻ എന്നിവർ സമർപ്പിച്ച റിട്ട് ഹർജികളിലാണ് ഈ ഉത്തരവ്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 62 പ്രകാരം കാട്ടുപന്നികളെ കീടങ്ങളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് കർഷകരുടെ ഒരു സംഘം കഴിഞ്ഞ വർഷം കോടതിയെ സമീപിച്ചിരുന്നു. കാർഷികോൽപ്പന്നങ്ങളിൽ കാട്ടുപന്നി ആക്രമണം തുടർച്ചയായി ബാധിക്കുന്നുവെന്ന് ആരോപിച്ച് നൽകിയ റിട്ട് പെറ്റീഷന് കോടതി മുൻഗണന നൽകി.

വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ II പ്രകാരം, കൃഷിസ്ഥലങ്ങളോ സ്വത്തുക്കളോ സംരക്ഷിക്കുന്നതിനാണെങ്കിൽ കൂടിയും വന്യജീവികളിൽ ഉൾപ്പെടുത്തിയിട്ടുള്ള കാട്ടുപന്നിയെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ഒരു വ്യക്തിയെ ക്രിമിനൽ പ്രോസിക്യൂഷന് വിധേയമാക്കുന്നു എന്നതാണ് അപേക്ഷകരുടെ പരാതി. ഈ വ്യവസ്ഥ കാരണം, കൃഷിക്കാർ നിസ്സഹായരായിരുന്നു, ക്രിമിനൽ ശിക്ഷയ്ക്ക് വിധേയരാകാതെ തങ്ങളുടെ വിളകളെ കാട്ടുപന്നികളിൽ നിന്ന് സംരക്ഷിക്കാൻ അവർക്ക് യാതൊരു മാർഗവുമില്ലായിരുന്നു.

സെക്ഷൻ 62 പ്രകാരം ‘കാട്ടുപന്നി’ കീടമായി പ്രഖ്യാപിക്കാൻ സംസ്ഥാന വന്യജീവി ബോർഡ് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും, കേന്ദ്ര മന്ത്രാലയത്തിന് നിർദ്ദേശം കൈമാറാൻ സംസ്ഥാന വനം, വന്യജീവി വകുപ്പ് വേഗത്തിലുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here